കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയായി മാറുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു മൂന്നാം ബദൽ ഉടലെടുക്കുമെന്നും എം.ടി. രമേശ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (NDA will be a decisive force in Kerala, says MT Ramesh
പാലക്കാട്ടെ വോട്ടിന് പണം നൽകിയെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. കേരള രാഷ്ട്രീയത്തിലെ ഗതി നിശ്ചയിക്കുന്ന ശക്തിയായി എൻഡിഎ മാറും. മത-സാമുദായിക ശക്തികളെ കൂട്ടുപിടിച്ച് അധികാരം നേടാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ വോട്ടിലൂടെ തിരിച്ചടി നൽകും.
വോട്ടിന് പണം നൽകിയെന്ന ആരോപണം ബിജെപിയെ തകർക്കാനുള്ള ഗൂഢാലോചനയാണ്. അത്തരത്തിൽ വോട്ടർമാരെ സ്വാധീനിക്കേണ്ട ആവശ്യം ബിജെപിക്കില്ല. വീഡിയോ ദൃശ്യങ്ങൾ ആധുനിക കാലത്ത് എങ്ങനെയും നിർമ്മിക്കാം. ആരോപണം ഉന്നയിക്കുന്നവർ തെളിവുകൾ ഹാജരാക്കട്ടെ. ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാർട്ടി തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.

