താമരശ്ശേരി: താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു (Thamarassery Accident News 2026). അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
താമരശ്ശേരിയിൽ ഡോക്ടറെ കണ്ട ശേഷം ഭർത്താവ് അബ്ദുൽ കരീമിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുബഷിറ. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് അതേ ദിശയിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മുബഷിറയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ഉടൻ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് താമരശ്ശേരിയിൽ കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Story Summary:
A 44-year-old woman named Mubashira died in a tragic road accident in Thamarassery on Wednesday evening. The accident occurred near the Government Taluk Hospital when the scooter she was riding with her husband, Abdul Kareem, was hit by a Mysore-Kozhikode KSRTC Superfast bus. Mubashira fell under the bus and was crushed by its rear wheels. Although she was rushed to the nearby hospital, she succumbed to her injuries. Her husband escaped unhurt.

