Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026മുഖ്യമന്ത്രിയുടെ വ്യാജ AI ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി | Chief...

മുഖ്യമന്ത്രിയുടെ വ്യാജ AI ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി | Chief Minister

🎙️ Latest Podcast

തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും കർശന നിർദ്ദേശം നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകോപനപരമായ ചിത്രം പങ്കുവെച്ചത്.(Welfare Party spreads fake AI image of Chief Minister Pinarayi Vijayan )

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ, സദസ്യർ ബി.ജെ.പി പതാകകൾ ഏന്തി നിൽക്കുന്ന രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൽ.ഡി.എഫ്-ആർ.എസ്.എസ് ഡീൽ പരാജയപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, കോൺഗ്രസ് മുക്ത ഭാരതം എന്ന അജണ്ട നടപ്പാക്കാൻ എൽ.ഡി.എഫിനെ വിജയിപ്പിക്കാനുള്ള സംഘ്പരിവാർ പദ്ധതി തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഔദ്യോഗിക പേജ് വഴി തന്നെ ഇത്തരമൊരു ചിത്രം പുറത്തുവിട്ടത് വിവാദമാവുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.