Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKeralaവോട്ടർമാർക്ക് BJP പ്രവർത്തകർ പണം നൽകിയെന്ന് കോൺഗ്രസ്: ദൃശ്യം പകർത്തിയവരോട് തട്ടിക്കയറി...

വോട്ടർമാർക്ക് BJP പ്രവർത്തകർ പണം നൽകിയെന്ന് കോൺഗ്രസ്: ദൃശ്യം പകർത്തിയവരോട് തട്ടിക്കയറി ശോഭ സുരേന്ദ്രൻ, റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ | BJP

🎙️ Latest Podcast

പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. (Allegations that BJP workers gave money to voters, Sobha Surendran also in the footage

കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. വിവരമറിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിങ് സ്‌ക്വാഡ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണാടി പഞ്ചായത്തിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്.

ശോഭാ സുരേന്ദ്രനും വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. പണം നൽകുന്നത് കോൺഗ്രസ് പ്രവർത്തകർ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥാനാർത്ഥി ഇവർക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.