പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്. പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Need to be careful not to let NDA get seats, says SDPI)
ഇക്കുറി 36 മണ്ഡലങ്ങളിലാണ് എസ്ഡിപിഐ ജനവിധി തേടുന്നത്. പാർട്ടി മത്സരിക്കാത്ത ഇടങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന കാര്യത്തിൽ പ്രാദേശിക തലത്തിൽ പ്രവർത്തകർക്ക് ധാരണ നൽകിയിട്ടുണ്ട്. ഒരു മുന്നണിയിലും എസ്ഡിപിഐ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സമ്പൂർണ്ണമായ ഒരു ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്ന് സി.പി.എ. ലത്തീഫ് നിരീക്ഷിച്ചു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനെ എസ്ഡിപിഐ എതിർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

