HomeNationalശബരിമല യുവതീ പ്രവേശനം: ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ സുപ്രധാന വാദം ഇന്ന്...

ശബരിമല യുവതീ പ്രവേശനം: ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ സുപ്രധാന വാദം ഇന്ന് മുതൽ | Sabarimala

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ശബരിമല വിഷയത്തിന് പുറമെ മറ്റ് മതങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ ഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്.(Sabarimala women entry, Important arguments in the supreme court from today)

യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെയും വിധിക്കെതിരെ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും വാദമാണ് കോടതി ആദ്യം കേൾക്കുക. 32-ഓളം സംഘടനകൾ ഇതിനോടകം തങ്ങളുടെ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന 12 കക്ഷികളുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലായി നടക്കും.

യുവതീ പ്രവേശന കാര്യത്തിൽ നേരിട്ട് നിലപാട് വ്യക്തമാക്കാതെ, മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. പുനഃപരിശോധനയെ പിന്തുണയ്ക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതീ പ്രവേശനത്തെ എതിർക്കുന്ന നിലപാടാണ് ദേവസ്വം ബോർഡിന്റേത്. മതാചാരങ്ങളിൽ കോടതികൾ തീർപ്പുകൽപ്പിക്കേണ്ടതില്ല എന്ന നിലപാടാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക. ശബരിമല കേസിലെ വിധി മറ്റ് മതവിഭാഗങ്ങളിലെ ആചാരങ്ങളെയും ബാധിക്കുമെന്നതിനാൽ താഴെ പറയുന്ന വിഷയങ്ങളും ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ, ദാവൂദി ബോറ വിഭാഗത്തിലെ ചേലകർമ്മം എന്നിവയാണവ.

WhatsApp Channel Banner

Latest updates

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് LDF സർക്കാർ,...

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ വെട്ടിക്കുറച്ച് പ്രവർത്തനം സ്തംഭിപ്പിച്ചത് എൽ.ഡി.എഫ് സർക്കാരാണെന്ന ആരോപണവുമായി മന്ത്രി എ.പി. അനിൽകുമാർ. മുൻ മന്ത്രി എം.ബി. രാജേഷിനെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.(AP Anil Kumar...

ദാമ്പത്യ തർക്കങ്ങളുടെ പേരിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് പരാതി അയക്കുന്നത്...

ന്യൂഡൽഹി: വിവാഹമോചന കേവലം നിയമപരമായ ഒരു നടപടിയാണെങ്കിലും, ദാമ്പത്യ തർക്കങ്ങളുടെ പേരിൽ പങ്കാളിയുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നത് മോശമായ പ്രവണതയാണെന്ന് സുപ്രീം കോടതി (Supreme Court on Matrimonial Dispute). കുടുംബവഴക്കുകളുടെ ഭാഗമായി ഭർത്താവിന്റെ...

‘VSൻ്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു...

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. നാടിനെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമങ്ങളെ വി.എസ്...

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് തൊട്ടുപിന്നാലെ നീക്കങ്ങൾ സജീവം: രാഹുൽ...

ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ഒന്നാം ദിവസം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...