Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKerala Assembly Election 2026'അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ': TP രാമകൃഷ്ണൻ | TP...

‘അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ’: TP രാമകൃഷ്ണൻ | TP Ramakrishnan

🎙️ Latest Podcast

കോഴിക്കോട്: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇടത് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. യുഡിഎഫിന്റെ പരാതി കള്ളപ്രചാരവേലയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് കൃത്യമായ വിശദീകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Ready to correct any mistakes in announcement, says TP Ramakrishnan)

വാഹനങ്ങളിലെ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. അനൗൺസ്‌മെന്റ് ആർക്ക് വേണമെങ്കിലും പരിശോധിക്കാം. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ എൽഡിഎഫ് തയ്യാറാണ് എന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

ഇത്തരം നീക്കങ്ങളിൽ എൽഡിഎഫിന് വേവലാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രസംഗങ്ങളിലോ പ്രചാരണത്തിലോ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് പോലും പറയാറില്ല. പിന്നെ എങ്ങനെയാണ് അവരെ വേട്ടയാടുന്നത്? താൻ ആരുടേയും പേര് പറയാൻ പോയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.