ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി 2026-27 അധ്യയന വർഷം മുതൽ സിബിഎസ്ഇ സ്കൂളുകളിൽ വലിയ മാറ്റങ്ങൾ നടപ്പിലാക്കുന്നു (CBSE New Rules 2026). ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്നതിനും ഒമ്പതാം ക്ലാസ് മുതൽ പ്രധാന വിഷയങ്ങളിൽ വ്യത്യസ്ത പഠനതലങ്ങൾ കൊണ്ടുവരാനുമാണ് തീരുമാനം. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനം ക്രമീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന മാറ്റങ്ങൾ:
ത്രിഭാഷാ പദ്ധതി (ആറാം ക്ലാസ് മുതൽ): – 2026-27 മുതൽ 6-ാം ക്ലാസ്സിൽ മൂന്ന് ഭാഷകൾ പഠിക്കൽ നിർബന്ധമാക്കും. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകൾ ആയിരിക്കണം. ഇംഗ്ലീഷിനെ ഒരു വിദേശ ഭാഷയായിട്ടാകും പരിഗണിക്കുക. 2031-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷയോടെ ഈ മാറ്റം പൂർണ്ണമായി പ്രാബല്യത്തിൽ വരും.
ഗണിതം, ശാസ്ത്രം – രണ്ട് തലങ്ങൾ (ഒമ്പതാം ക്ലാസ് മുതൽ):
ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ‘സ്റ്റാൻഡേർഡ്’ (Standard), ‘അഡ്വാൻസ്ഡ്’ (Advanced) എന്നിങ്ങനെ രണ്ട് പഠനതലങ്ങൾ ഉണ്ടാകും.
എല്ലാ വിദ്യാർത്ഥികളും പൊതുവായ സ്റ്റാൻഡേർഡ് സിലബസ് പഠിക്കുകയും 80 മാർക്കിന്റെ പരീക്ഷ എഴുതുകയും വേണം.
കൂടുതൽ താല്പര്യമുള്ളവർക്ക് 25 മാർക്കിന്റെ അധിക ‘അഡ്വാൻസ്ഡ്’ പരീക്ഷ കൂടി എഴുതാനുള്ള അവസരമുണ്ടാകും.
മാതൃഭാഷാ പഠനത്തിന് മുൻഗണന:
എട്ടാം ക്ലാസ് വരെ മാതൃഭാഷയിലുള്ള പഠനത്തിനാണ് സിബിഎസ്ഇ മുൻഗണന നൽകുന്നത്. നിലവിൽ ലഭ്യമായ 22 ഔദ്യോഗിക ഭാഷകളും തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. പ്രായോഗിക അറിവ് വർദ്ധിപ്പിക്കാനും വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്ക് ഭാഷാ നിബന്ധനകളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
Story Summary:
CBSE is set to introduce significant academic reforms starting from the 2026-27 session in line with the National Education Policy. Key changes include a mandatory three-language formula for Class 6 (with at least two Indian languages) and two distinct proficiency levels—’Standard’ and ‘Advanced’—for Mathematics and Science from Class 9. The new system aims to enhance practical knowledge and provide flexibility based on student interest, with full implementation by the 2031 Class 10 Board exams.

