വാഷിംഗ്ടൺ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ അതിശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(Hasn’t even started destroying what’s left in Iran, says Trump )
ഇറാനിൽ അവശേഷിക്കുന്നവ തകർക്കാൻ യുഎസ് സൈന്യം ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല. അടുത്തത് വൈദ്യുതി നിലയങ്ങളാണ്, ട്രംപ് കുറിച്ചു. ഇറാൻ നേതൃത്വം എന്തുചെയ്യണമെന്ന് അവർക്കറിയാമെന്നും അത് വളരെ വേഗത്തിൽ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത രണ്ടാഴ്ചയോ മൂന്നാഴ്ചയോ ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകും. ഇറാനെ അവർ അർഹിക്കുന്ന ‘ശിലായുഗത്തിലേക്ക്’ മടക്കിക്കൊണ്ടുപോകുമെന്നും ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നതിനെതിരെ അമേരിക്കയിലെ അന്താരാഷ്ട്ര നിയമവിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.

