വാഷിംഗ്ടൺ: ഇറാൻ – അമേരിക്ക സംഘർഷം മുറുകുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കുന്നു. അമേരിക്കയിൽ പെട്രോൾ വില ഗാലന് 4 ഡോളർ (ഏകദേശം 330 രൂപ) കടന്നു (US Gas Prices Hit 4 Dollars). 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന മുൻപത്തെ രണ്ട് തവണത്തേക്കാളും ഉയർന്ന വിലയാണിപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന ട്രംപിന്റെ ഭീഷണി വിപണിയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, ദുബായ് തീരത്ത് കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണമുണ്ടായി. എണ്ണ ചോർച്ചയോ ആർക്കെങ്കിലും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ കരയുദ്ധം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ട്രിപ്പോളി ഇന്ത്യൻ സമുദ്രത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. യുദ്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പെന്റഗൺ ഇന്ന് പുറത്തുവിടും.
Summary: US gas prices have surged to $4 per gallon, the highest since 2022, as President Donald Trump threatens to target Iran’s energy facilities. Amid the escalating conflict, a Kuwaiti oil tanker was attacked by Iran in Dubai waters, though no leaks or injuries were reported.

