Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeNationalഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി കഴുത്തറുത്തു; അംറോഹയിൽ ഭാര്യയും കാമുകനും പിടിയിൽ...

ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി കഴുത്തറുത്തു; അംറോഹയിൽ ഭാര്യയും കാമുകനും പിടിയിൽ | Amroha Murder Case

🎙️ Latest Podcast

ലക്നൗ: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേസിൽ ഭാ​ര്യ അ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ (Amroha Murder Case). സിനിമയെ വെല്ലുന്ന ക്രൂരതയാണ് അംറോഹയിൽ അരങ്ങേറിയത്. പ്രദേശവാസിയായ മെഹ്‌രാജ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ റൂഹിയും ബന്ധുവായ ഫർമാനും തമ്മിലുള്ള വഴിവിട്ട ബന്ധം മെഹ്‌രാജ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. മെഹ്‌രാജിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച റൂഹി, ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മെഹ്‌രാജ് ബോധരഹിതനായതോടെ കാമുകൻ ഫർമാനെയും സുഹൃത്ത് അദ്‌നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.

മൂവരും ചേർന്ന് മെഹ്‌രാജിന്റെ കാലുകൾ കയറുകൊണ്ട് കെട്ടിയിട്ട ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം രാത്രി മുഴുവൻ രണ്ട് കുഞ്ഞുങ്ങൾക്കൊപ്പം മെഹ്‌രാജിന്റെ മൃതദേഹത്തിന് അരികിൽ തന്നെ റൂഹി ചെലവഴിച്ചു. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ മെഹ്‌രാജിന്റെ പിതാവിനോട് വീട്ടിൽ കവർച്ചാ ശ്രമം നടന്നുവെന്നും അതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നും റൂഹി കള്ളം പറഞ്ഞു.

റൂഹിയുടെ മൊഴികളിലെ വൈരുദ്ധ്യത്തിൽ സംശയം തോന്നിയ മെഹ്‌രാജിന്റെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Short Story Summary:
In a chilling incident in Amroha, Uttar Pradesh, a woman named Roohi, along with her lover Farman and his friend Adnan, murdered her husband Mehraj by slitting his throat. Roohi initially drugged Mehraj’s food, and once he fell unconscious, she invited the accomplices to execute the crime. To mislead the investigation, she claimed a robbery attempt had taken place, but her father-in-law’s suspicions led to a police probe. All three suspects have been arrested after confessing to the crime.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.