ടെഹ്‌റാൻ: നിരോധിത പ്രതിപക്ഷ സംഘടനയായ ‘പീപ്പിൾസ് മുജാഹിദീൻ ഓർഗനൈസേഷൻ ഓഫ് ഇറാനുമായി’ (PMOI) ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട രണ്ട് പേരുടെ വധശിക്ഷ ഇറാൻ നടപ്പിലാക്കി (Iran Execution PMOI Members). ടെഹ്‌റാനിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് സായുധ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷയെന്ന് ഇറാന്റെ ഔദ്യോഗിക ജുഡീഷ്യറി വാർത്താ ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായവരുടെ പേരോ മറ്റ് വിവരങ്ങളോ എന്ന് ഇവരെ പിടികൂടി എന്നോ ഉള്ള കാര്യങ്ങൾ ഇറാൻ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയും ഇസ്രായേലുമായി ഇറാൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തിനകത്തെ സുരക്ഷാ നടപടികൾ ഇറാൻ കർശനമാക്കിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇറാൻ സ്വീകരിക്കുന്നത്.
ഇറാൻ ഭരണകൂടത്തെ പുറത്താക്കാൻ ലക്ഷ്യമിടുന്ന സായുധ ഗ്രൂപ്പാണ് പീപ്പിൾസ് മുജാഹിദീൻ. ഇവർക്ക് വിദേശ രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നാണ് ഇറാന്റെ ആരോപണം. ഇറാൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിനകത്തെ ഇത്തരം നീക്കങ്ങളെ അടിച്ചമർത്താനാണ് ഭരണകൂടത്തിന്റെ ശ്രമം.
Summary: Iran executed two men on Monday for their alleged links to the opposition group People’s Mojahedin Organisation of Iran (PMOI). The judiciary reported that the men were convicted of plotting armed attacks in Tehran using improvised explosive devices. The execution comes amid heightened internal security measures as Iran continues its military conflict with the U.S. and Israel.

