ദിസ്പുർ: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ ‘അഞ്ച് ഗ്യാരന്റികൾ’ പ്രഖ്യാപിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത് (Assam Assembly Election 2026). രാജസ്ഥാൻ മാതൃകയിൽ വലിയ തുകയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കും.
അസമിലെ എല്ലാ സ്ത്രീകൾക്കും നിബന്ധനകളില്ലാതെ പ്രതിമാസ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകും. കൂടാതെ സ്വന്തമായി വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപ സാമ്പത്തിക സഹായം നൽകുമെന്നും മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.
ഭൂരഹിതരായ തദ്ദേശവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക പാക്കേജുകളും സർക്കാർ വാഗ്ദാനം ചെയ്യുന്നു.
അസമിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കേരളത്തിലെ യുഡിഎഫ് വാഗ്ദാനവുമായി ഏറെ സാമ്യമുണ്ട്. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ മാതൃകയാണ് അസമിലും കോൺഗ്രസ് പരീക്ഷിക്കുന്നത്.
Short Story Summary:
Congress President Mallikarjun Kharge released the party’s manifesto for the Assam Assembly elections, highlighting five key guarantees. The highlight is a ₹25 lakh health insurance scheme, similar to the one promised by Rahul Gandhi in Kerala under Oommen Chandy’s name. Other promises include unconditional monthly financial aid for women, ₹50,000 for women entrepreneurs, and land rights for the landless. The manifesto aims to tackle healthcare costs and promote financial independence for women.

