Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala
HomeKeralaവെഞ്ഞാറമൂടിൽ കെഎസ്ആർടിസി സ്ലീപ്പർ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ; വൻ ദുരന്തം...

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി സ്ലീപ്പർ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ ജാഗ്രതയിൽ | KSRTC AC Sleeper Bus Fire Venjaramoodu

🎙️ Latest Podcast

തിരുവനന്തപുരം: പറശ്ശിനിക്കടവ് – തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി എസി സ്ലീപ്പർ ബസിനാണ് ഞായറാഴ്ച രാവിലെ വെഞ്ഞാറമൂടിന് സമീപം വെച്ച് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം (KSRTC AC Sleeper Bus Fire Venjaramoodu).
ബസിന്റെ മുൻഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഉടൻ തന്നെ തീ പടരുകയായിരുന്നു.

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീ അണച്ചു. ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ സമീപത്തെ വീട്ടുകാരും നാട്ടുകാരും വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചിരുന്നു.

തീപിടുത്തമുണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ എന്ന് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം പരിശോധിച്ചു വരികയാണ്. യാത്രക്കാരെ സുരക്ഷിതമായി ഇറക്കാനായതും തീ കൂടുതൽ പടരുന്നതിന് മുൻപ് അണയ്ക്കാനായതും വലിയ ആശ്വാസമായി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിൽ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു.

 
A KSRTC AC Sleeper bus traveling from Parassinikadavu to Thiruvananthapuram caught fire near Venjaramoodu on Sunday morning around 9 AM. The fire started at the front of the bus, but the driver’s quick thinking to evacuate the passengers immediately prevented a major tragedy. Local residents and the Fire Force worked together to extinguish the flames. No injuries were reported, and the cause of the fire is under investigation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.