ഇടുക്കി: ഏലപ്പാറയിലെ ഒരു ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവിനെയാണ് മൃതദേഹം കണ്ടെത്തിയത് (Elappara Lodge Death News). ഏലപ്പാറയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു മനു. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മനുവിനൊപ്പം മുറിയിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന സ്വദേശിയുമായി ലോഡ്ജിനുള്ളിൽ വെച്ച് അടിപിടിയുണ്ടായതായും ഇതേത്തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഇന്ന് രാവിലെ ലോഡ്ജിലെ ജീവനക്കാരനാണ് മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മനുവിനൊപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാനില്ല. ഇയാൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.പീരുമേട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രതിക്കായി തമിഴ്‌നാട് അതിർത്തികളിലുൾപ്പെടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണോ അതോ മറ്റ് കാരണങ്ങളാണോ അടിപിടിയിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Short Story Summary:
A young hotel worker from Kothamangalam, named Manu, was found dead in a lodge room in Elappara, Idukki. Police suspect it to be a murder following a brawl with his roommate, a native of Jharkhand, who is currently missing. Peerumedu Police have shifted the body for post-mortem and launched a manhunt for the absconding suspect.

