Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeNationalആകാശത്ത് വിരിയുന്ന വിസ്മയം; എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ 'ഫ്ളയിംഗ് ക്യാൻവാസ്' ശ്രദ്ധേയമാകുന്നു...

ആകാശത്ത് വിരിയുന്ന വിസ്മയം; എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ‘ഫ്ളയിംഗ് ക്യാൻവാസ്’ ശ്രദ്ധേയമാകുന്നു | Air India Express Flying Canvas

🎙️ Latest Podcast

രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് (Air India Express Flying Canvas). ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂർണ്ണമായും വിമാനത്തിന്റെ പുറംഭാഗത്ത് പകർത്തിക്കൊണ്ട് ലോകശ്രദ്ധ നേടുകയാണ് ഈ മലയാളി വേരുകളുള്ള വിമാനക്കമ്പനി. കൊച്ചി ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്‌നാട് സ്വദേശിനി ഓഷീൻ ശിവ രൂപകൽപ്പന ചെയ്ത ഗ്രാഫിറ്റി പെയിന്റിംഗാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ ബോയിംഗ് വിമാനത്തിന് അലങ്കാരമായിരിക്കുന്നത്.

പൂർണ്ണമായും ചിത്രകലയ്ക്കുള്ള ക്യാൻവാസാക്കി മാറ്റിയതോടെ ഈ വിമാനത്തിന് ‘ഫ്ളയിംഗ് ക്യാൻവാസ്’ (Flying Canvas) എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തുന്ന ആദ്യ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്.

‘ടെയിൽസ് ഓഫ് ഇന്ത്യ’: കലയും ആകാശയാത്രയും

മറ്റ് വിമാനക്കമ്പനികളിൽ നിന്ന് വ്യത്യസ്തമായി എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും തനതായ ഡിസൈനുകളാണുള്ളത്. ‘ടെയിൽസ് ഓഫ് ഇന്ത്യ’ (Tails of India) എന്ന പ്രൊജക്ടിന്റെ ഭാഗമായി വിമാനങ്ങളുടെ വാലറ്റത്ത് (Tail) ഇന്ത്യൻ സംസ്കാരവും കലകളും ആലേഖനം ചെയ്യാറുണ്ട്.

കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലി പല വിമാനങ്ങളുടെയും വാലറ്റത്തുണ്ട്.രാജാ രവിവർമ്മയുടെ ചിത്രങ്ങൾ മുതൽ കഥകളി, കഥക്, ഭാരതനാട്യം തുടങ്ങിയ ശാസ്ത്രീയ കലാരൂപങ്ങളും ദേശീയ പൈതൃക സ്മാരകങ്ങളും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.

നേരത്തെ കൊച്ചി ബിനാലെയിലെ ഒരു ചിത്രം വിമാനത്തിന്റെ വാലറ്റത്ത് മാത്രം ഡിസൈൻ ചെയ്തിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരു വിമാനം മുഴുവനായി ഒരു ആർട്ട് വർക്കിനായി മാറ്റിവെക്കുന്നത്.

Short Story Summary:
Air India Express has made history by transforming its new Boeing aircraft into a ‘Flying Canvas,’ featuring a full-body graffiti painting by artist Oseen Siva. Part of the Kochi Biennale’s mural category, this is the first time an Indian airline has covered an entire aircraft with a single artwork. Known for its ‘Tails of India’ project, the airline traditionally features Indian heritage, classical arts, and textile designs like Kasavu and Kanchivaram on its aircraft tails.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.