Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026'BJPക്കും UDFനും ഒരേ മനോഭാവം, മോദിക്ക് കേരളത്തോട് രാഷ്ട്രീയ വിരോധം': മുഖ്യമന്ത്രി...

‘BJPക്കും UDFനും ഒരേ മനോഭാവം, മോദിക്ക് കേരളത്തോട് രാഷ്ട്രീയ വിരോധം’: മുഖ്യമന്ത്രി പിണറായി വിജയൻ | BJP

🎙️ Latest Podcast

കോട്ടയം: ബിജെപിയും യുഡിഎഫും ഒരേ രാഷ്ട്രീയ മനോഭാവമുള്ളവരാണെന്നും കേരളത്തിന്റെ വികസനത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രീയ വിരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തെ സഹായിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(BJP and UDF have the same attitude, says Chief Minister Pinarayi Vijayan)

എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം കേരളത്തെ ലോകം ശ്രദ്ധിക്കുന്ന പദവിയിലേക്ക് ഉയർത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അതിദാരിദ്ര്യ മുക്തമായ കേരളം, മാലിന്യമുക്തമായ നാട് എന്നിവയെല്ലാം എൽഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളാണ്. 5 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു നൽകിയ ലൈഫ് മിഷൻ പദ്ധതി യുഡിഎഫ് ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ കുതിച്ചുചാട്ടം നടത്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ ആദ്യ നൂറ് സ്ഥാനങ്ങളിലുള്ള കോളേജുകളിൽ 18 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. ആദ്യ ആറ് സർവ്വകലാശാലകളിൽ രണ്ടെണ്ണം കേരളത്തിൽ നിന്നുള്ളവയാണെന്നത് അഭിമാനകരമാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതെത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്നും എന്നാൽ ആ ലക്ഷ്യം കൈവരിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർക്കശമായ നടപടി സ്വീകരിക്കും. വർഗീയതയോട് മൃദുസമീപനം സ്വീകരിക്കുന്ന മറ്റ് ശക്തികളെ ജനങ്ങൾക്കറിയാം. നാടിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവർക്ക് എൽഡിഎഫിൽ മാത്രമേ വിശ്വാസമർപ്പിക്കാൻ കഴിയൂ. പ്രതിപക്ഷം അസത്യങ്ങൾ വല്ലാതെ പ്രചരിപ്പിക്കുന്നുണ്ടെന്നും എൽഡിഎഫ് പ്രവർത്തകർ ഓരോ വീടുകളിലും എത്തി വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾ വസ്തുതകൾ അറിയുമ്പോൾ പ്രതിപക്ഷത്തിന്റെ നുണകൾ തനിയെ പൊളിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.