ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. ലൈംഗിക പീഡനക്കേസ് നിലനിൽക്കുന്നതാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(No seat for Eldhose Kunnappilly in Perumbavoor?)
എൽദോസിന് പകരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടം, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് മാർച്ച് 26-ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.
പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ, ധാർമ്മികമായ കാരണങ്ങളാൽ എൽദോസിനെ മാറ്റിനിർത്തുമെന്നാണ് സൂചന. സ്ഥാനാർത്ഥിത്വത്തിനായി ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി എൽദോസ് കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സീറ്റിലും സിറ്റിംഗ് എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല.

