HomeIran Israel Conflict'ഹോർമുസ് തുറക്കാൻ സഹായിച്ചില്ലെങ്കിൽ NATOയുടെ ഭാവി വളരെ മോശം ആയിരിക്കും': ഭീഷണിയുമായി...

‘ഹോർമുസ് തുറക്കാൻ സഹായിച്ചില്ലെങ്കിൽ NATOയുടെ ഭാവി വളരെ മോശം ആയിരിക്കും’: ഭീഷണിയുമായി ട്രംപ് | Strait of Hormuz

വാഷിങ്ടൺ: ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അന്താരാഷ്ട്ര പിന്തുണ തേടിയും മുന്നറിയിപ്പുകൾ നൽകിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അഭിമുഖത്തിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയെ സഹായിക്കാത്ത പക്ഷം നാറ്റോ സഖ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി.(Trump Says NATO Faces Very Bad Future If Allies Don’t Help Open Strait of Hormuz)

വർഷങ്ങളായി അമേരിക്കയുടെ സാമ്പത്തിക ഔദാര്യത്തിലാണ് നാറ്റോ സഖ്യം നിലനിൽക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു. യുക്രൈനിൽ റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക വലിയ സഹായം നൽകുന്നത് പോലെ, ഹോർമുസ് പ്രതിസന്ധിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സജീവമായ പിന്തുണ താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. “സഖ്യകക്ഷികൾ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിൽ നാറ്റോയുടെ ഭാവി വളരെ മോശമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എണ്ണയുടെ ഒഴുക്കിനെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്ന ചൈനയും യൂറോപ്യൻ രാജ്യങ്ങളും സുരക്ഷാ ദൗത്യത്തിൽ പങ്കാളികളാകണം. ചൈനീസ് പ്രസിഡൻ്റുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച വൈകിച്ചുകൊണ്ട് ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ട്രംപിൻ്റെ നീക്കം. തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഈ കടൽപ്പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അവരുടെ പ്രദേശം സംരക്ഷിക്കാൻ സൈനികമായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാൻ ഏഴോളം രാജ്യങ്ങളുമായി അമേരിക്ക ചർച്ച നടത്തിവരികയാണ്. എന്നാൽ അമേരിക്കയുടെ അടുത്ത പ്രതിരോധ സഖ്യകക്ഷികളായ ഓസ്‌ട്രേലിയയും ജപ്പാനും കപ്പലുകൾ അയക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കി. യുഎഇയ്ക്ക് പ്രതിരോധ സഹായം നൽകുന്നുണ്ടെങ്കിലും ഹോർമുസിലേക്ക് കപ്പൽ അയക്കാൻ പദ്ധതിയില്ലെന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് മന്ത്രി അറിയിച്ചു. സമാനമായ നിലപാടാണ് ജപ്പാനും സ്വീകരിച്ചിരിക്കുന്നത്.

WhatsApp Channel Banner

Latest updates

ചാലിയാർ മോഡലിൽ കേരളത്തിന്റെ ജൈവവൈവിധ്യം: നഷ്ടപ്പെട്ടുവരുന്ന ആവാസവ്യവസ്ഥയെ വീണ്ടെടുക്കാൻ...

അൻവർ ഷരിഫ് ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. എന്നാൽ നഗരവൽക്കരണം, നദികളിലെ മണൽവാരൽ, കൈയേറ്റങ്ങൾ, രാസമാലിന്യങ്ങൾ, കൃഷിരീതികളിലെ മാറ്റം എന്നിവ കാരണം ഇവിടുത്തെ തനത് ജൈവവൈവിധ്യ മേഖലകൾക്ക് വലിയ രീതിയിൽ നാശം സംഭവിച്ചിട്ടുണ്ട് (Chaliyar River...

12 അക്ഷരങ്ങൾ മാത്രമുള്ള അക്ഷരമാല ! ലോകത്തിലെ ഏറ്റവും...

മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അമ്പതിലധികം അക്ഷരങ്ങൾ ഉപയോഗിക്കുമ്പോൾ, കേവലം 12 അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഒരു ജനതയുണ്ട്. പപ്പുവ ന്യൂ ഗിനിയയിലെ ബോഗെയ്ൻവില്ലെ ദ്വീപിൽ സംസാരിക്കുന്ന 'റോട്ടോകാസ്' (Rotokas language)...

ആശുപത്രികളിൽ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട, ‘കമ്യൂണിറ്റി...

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health minister k muraleedharan). സർക്കാർ ആശുപത്രികൾ...

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനവും തീപിടിത്തവും; എട്ട് പേർ...

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും എട്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു (Ahmedabad firecracker factory blast). അഹമ്മദാബാദിലെ റാമോൽ - ഗാത്രഡ് റോഡിന് (Ramol-Gatrad Road)...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...