സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.(A 10th grade student was gang-raped and thrown into a well in Bihar)
അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തുള്ള ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ്, തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ പെൺകുട്ടിയെ അടുത്തുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്.
പെൺകുട്ടിയുടെ അയൽവാസികൾ തന്നെയാണ് പ്രതികളെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.

