ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. പി എൻ ജി കണക്ഷനുള്ള വീടുകൾ തങ്ങളുടെ പക്കലുള്ള എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണുള്ളത്ക്കി.(Government Bars PNG Users from Holding LPG Cylinders )
പിഎൻജി കണക്ഷനുള്ള വ്യക്തികൾ എൽപിജി കണക്ഷൻ കൈവശം വെക്കാൻ പാടുള്ളതല്ല. ഇവർ എത്രയും വേഗം കണക്ഷൻ സറണ്ടർ ചെയ്യണം. പിഎൻജി ഉപഭോക്താക്കൾ പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നോ വിതരണക്കാരിൽ നിന്നോ സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ പാടില്ല.
പിഎൻജി നിലവിലുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ എടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം ഇന്ത്യയുടെ എൽപിജി ഇറക്കുമതി വലിയ തോതിൽ തടസ്സപ്പെട്ടതാണ് ഈ അടിയന്തര നീക്കത്തിന് പിന്നിൽ. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതി വഴിയാണ് നടക്കുന്നത്.

