Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeSportsകോളേജ് പ്രീമിയർ ലീഗ്: ഹാട്രിക്കും 9 വിക്കറ്റുമായി നൗഫൽ; ന്യൂമാൻ കോളേജിനും...

കോളേജ് പ്രീമിയർ ലീഗ്: ഹാട്രിക്കും 9 വിക്കറ്റുമായി നൗഫൽ; ന്യൂമാൻ കോളേജിനും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം | Lions Kerala College Premier League T20

🎙️ Latest Podcast

അങ്കമാലി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യ മേഖല മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജും കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ജയം തുടർന്നു. ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായി നടന്ന മത്സരങ്ങളിൽ എംഇഎസ് മാറമ്പിള്ളിയെയും സെൻ്റ്ഗിറ്റ്സ് കോളേജിനെയുമാണ് ഇവർ പരാജയപ്പെടുത്തിയത്.ഒരു ബൗളർ എന്ന നിലയിൽ അപൂർവ്വമായ നേട്ടത്തിനാണ് ന്യൂമാൻ കോളേജിലെ നൗഫൽ ഇന്ന് ഉടമയായത്.നാല് ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് 9 വിക്കറ്റുകളാണ് നൗഫൽ വീഴ്ത്തിയത്. ഇതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു.

നൗഫലിന്റെ പന്തുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ പോയ എംഇഎസ് നിര 28 റൺസിന് പുറത്തായി. അഞ്ച് ബാറ്റർമാരാണ് പൂജ്യത്തിന് പുറത്തായത്. വെറും 1.3 ഓവറിൽ (9 പന്തുകൾ) ന്യൂമാൻ കോളേജ് ലക്ഷ്യം കണ്ടു. 7 പന്തിൽ 24 റൺസെടുത്ത ക്രിസ്പോസ് ജോണി വിജയം അനായാസമാക്കി.

അതേസമയം , ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 16 റൺസിനാണ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് കാർത്തിക് പ്രസാദിന്റെ (67) കരുത്തിൽ 191 റൺസെടുത്തു.മറുപടി ബാറ്റിംഗിൽ സെൻ്റ്ഗിറ്റ്സിനായി റൂഫസ് റെജി വെടിക്കെട്ട് സെഞ്ച്വറി (64 പന്തിൽ 126 റൺസ്) നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 10 സിക്സുകളും 10 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു റൂഫസിന്റെ ഇന്നിംഗ്സ്. മുത്തൂറ്റിന് വേണ്ടി ഡിയോൺ ഷാജി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ടൂർണമെന്റിലെ വരും ദിവസങ്ങളിൽ കൂടുതൽ കരുത്തുറ്റ പോരാട്ടങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

Story Summary: Thodupuzha Newman College and Kochi Muthoot Institute won their matches in the Lions Kerala College Premier League T20. Noufal of Newman College made history by taking 9 wickets for 8 runs, including a hat-trick, against MES Marampally. In another match, Muthoot Institute defeated Saintgits College despite a brilliant century by Rufus Reji.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.