Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNationalപശ്ചിമേഷ്യൻ സംഘർഷം: 2 ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിട്ടു | IndiGo

പശ്ചിമേഷ്യൻ സംഘർഷം: 2 ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചു വിട്ടു | IndiGo

🎙️ Latest Podcast

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യൻ വിമാന സർവീസുകളെ സാരമായി ബാധിക്കുന്നു. വ്യോമപാതകളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളെത്തുടർന്ന് ലണ്ടനിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നത് മുന്നൂറോളം യാത്രക്കാരെ ദുരിതത്തിലാക്കി.(West Asian conflict, 2 IndiGo flights diverted)

സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നൂറിലധികം സർവീസുകളാണ് റദ്ദാക്കിയത്. ലണ്ടൻ ഹീത്രൂവിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E002), എറിത്രിയൻ വ്യോമപാതയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ഈജിപ്തിലെ കെയ്‌റോയിലേക്ക് തിരിച്ചുവിട്ടു.

മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് എയർലൈൻ സൗകര്യങ്ങൾ ക്രമീകരിച്ചു. ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട 6E033 വിമാനം എറിത്രിയൻ അതിർത്തിക്ക് സമീപം എത്തിയപ്പോൾ വ്യോമപാത നിയന്ത്രണം മൂലം തിരിച്ച് ഡൽഹിയിൽ തന്നെ ഇറക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് ഇൻഡിഗോ വക്താവ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.