Sunday, February 8, 2026
HomeKeralaതൃശൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു | Burn injuries

തൃശൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു | Burn injuries

തൃശൂർ: പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരിഞ്ഞനം സ്വദേശിനി അർച്ചന (30) മരിച്ചു. ശനിയാഴ്ച വൈകുന്നേരം 4:30ഓടെയായിരുന്നു അന്ത്യം.(Woman undergoing treatment for burn injuries in Thrissur died)

പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കുഭാഗം കോഴിപ്പറമ്പിൽ സുബീഷിന്റെ ഭാര്യയാണ് അർച്ചന. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അർച്ചനയ്ക്ക് പൊള്ളലേറ്റത്.

എൺപത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates