Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കണ്ണൂരിൽ ഞാൻ മത്സരിക്കും': K സുധാകരൻ MP | Assembly Elections

‘കണ്ണൂരിൽ ഞാൻ മത്സരിക്കും’: K സുധാകരൻ MP | Assembly Elections

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെ. സുധാകരൻ എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Will contest in Kannur, K Sudhakaran MP on Assembly Elections)

നേരത്തെ പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുമെന്ന നിലപാടിലായിരുന്ന സുധാകരൻ, ഇപ്പോൾ മത്സരരംഗത്തുണ്ടാകുമെന്ന് നേരിട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ അന്തിമ തീരുമാനമായിട്ടില്ല.

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള താല്പര്യം സുധാകരൻ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് സൂചന. സുധാകരന് മാത്രം ഇളവ് നൽകിയാൽ മറ്റ് എംപിമാർ കൂടി സമാനമായ ആവശ്യവുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.