Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala
HomeNational'CV ആനന്ദ ബോസിന് ധൻകറിൻ്റെ ഗതി': ആഞ്ഞടിച്ച് കോൺഗ്രസ് | CV...

‘CV ആനന്ദ ബോസിന് ധൻകറിൻ്റെ ഗതി’: ആഞ്ഞടിച്ച് കോൺഗ്രസ് | CV Ananda Bose

🎙️ Latest Podcast

Always plays the latest podcast episode

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്തുനിന്നുള്ള സി.വി. ആനന്ദ ബോസിന്റെ രാജിക്ക് പിന്നാലെ വിമർശനവുമായി കോൺഗ്രസ്. ആനന്ദ ബോസിന്റെ അവസ്ഥ ജഗദീപ് ധൻകറിന് സമാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.(CV Ananda Bose will suffer the same fate as Jagdeep Dhankhar, Congress lashes out)

മോദി എക്കോസിസ്റ്റത്തിന്റെ ഭാഗമാണ് ആർ.എൻ. രവി. അദ്ദേഹത്തിന്റെ പ്രവർത്തനശൈലി കാരണം നാഗാലാൻഡിൽ നിന്ന് മാറ്റേണ്ടി വന്നു. തമിഴ്‌നാട്ടിലും അദ്ദേഹം പരാജയമായിരുന്നു. ഇപ്പോൾ ബംഗാളിലേക്ക് മാറ്റുന്നത് അവിടെ വലിയ ശല്യമുണ്ടാക്കാൻ വേണ്ടിയാണെന്നും ജയറാം രമേശ് എക്സിൽ കുറിച്ചു.

ആരോഗ്യപരമായ കാരണങ്ങളാലാണ് ആനന്ദ ബോസ് രാജിവെച്ചതെന്ന് ബിജെപി പറഞ്ഞു. ആനന്ദ ബോസിനെ പാർട്ടി ഒറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തെ എപ്പോഴും ബഹുമാനിച്ചിട്ടേയുള്ളൂവെന്നും ബിജെപി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.