Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala
HomeKerala'അമിതമായ ലാളന കിട്ടിയത് കൊണ്ടായിരിക്കും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്': PK ശശിക്കെതിരെ...

‘അമിതമായ ലാളന കിട്ടിയത് കൊണ്ടായിരിക്കും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്’: PK ശശിക്കെതിരെ CPM നേതാക്കൾ | PK Sasi

🎙️ Latest Podcast

Always plays the latest podcast episode

പാലക്കാട്: പി.കെ. ശശിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലക്കാട്ടെ സിപിഎം നേതാക്കൾ. ഇത്രയേറെ ലാളനയും അവസരങ്ങളും ലഭിച്ച മറ്റൊരു നേതാവ് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി സെക്രട്ടറിമാർ മാറുമ്പോൾ സമ്പ്രദായം മാറില്ലെന്നും ശശിയുടേത് വ്യക്തികേന്ദ്രീകൃതമായ താല്പര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.(He turned against the party later because he got too much pampering, CPM leaders against PK Sasi)

തനിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് അവരെ ഇല്ലാതാക്കുന്ന ശൈലിയാണ് ശശിയുടേതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആരോപിച്ചു. ശശി വിഭാഗീയതയുടെ വക്താവാണെന്നും മറ്റൊരു നേതാവ് പറഞ്ഞു.

പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള പുതിയ വിമത കൂട്ടായ്മയുമായി സഹകരിക്കില്ലെന്ന് ഒറ്റപ്പാലത്തെ സിപിഎം വിമതരായ സ്വതന്ത്ര മുന്നണി വ്യക്തമാക്കി. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളാണ് അവരെന്ന് പറയുന്നത് കേട്ടപ്പോൾ ചിരിയാണ് വരുന്നത്. 2006-ൽ പാർട്ടിയെ ശശിയും സംഘവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഞങ്ങൾക്ക് നന്നായറിയാം. ആരുടെയും അടിമകളാകാനില്ലെന്ന് അവർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.