ഹൈദരാബാദ്: അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹാഘോഷങ്ങളിൽ അതിഥിയായി ബേസിൽ ജോസഫ് എത്തി (Basil Joseph Allu Arjun Movie). അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി എന്നിവർക്കൊപ്പം നിൽക്കുന്ന ബേസിലിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ തെന്നിന്ത്യൻ സിനിമാലോകത്തെ വൻനിര തന്നെയാണ് പങ്കെടുത്തത്. സംവിധായകരായ അറ്റ്‌ലി, സുകുമാർ എന്നിവരുമായി ബേസിൽ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ‘പെള്ളി കൊഡുകു’ ചടങ്ങിൽ നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ബോളിവുഡിൽ നിന്നും തെന്നിന്ത്യയിൽ നിന്നും പ്രമുഖ താരങ്ങൾ വരും ദിവസങ്ങളിലും ചടങ്ങുകളിൽ പങ്കുചേരും.
ബേസിലിന്റെ ഈ ഹൈദരാബാദ് സന്ദർശനം വെറുമൊരു സൗഹൃദ സന്ദർശനമല്ലെന്നാണ് സിനിമാ ലോകത്തെ സംസാരം. അല്ലു അർജുന്റെ 24-ാമത്തെ ചിത്രം ബേസിൽ ജോസഫ് സംവിവാനം ചെയ്യുന്നുവെന്ന വാർത്തകൾക്ക് ഇതോടെ ശക്തി കൂടിയിരിക്കുകയാണ്.ഒരു ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന സൂപ്പർഹീറോ ഫാന്റസി സിനിമയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ (ഏപ്രിൽ 8) ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന. മിന്നൽ മുരളിയിലൂടെ പാൻ-ഇന്ത്യൻ ശ്രദ്ധ നേടിയ ബേസിൽ ജോസഫ്, അല്ലു അർജുനുമായി ഒന്നിക്കുമ്പോൾ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Story Summary: Malayalam actor-director Basil Joseph attended the pre-wedding celebrations of Allu Arjun’s brother, Allu Sirish, in Hyderabad. Photos of Basil with Allu Arjun, Sneha Reddy, and directors Atlee and Sukumar have gone viral. The visit has fueled rumors of a massive superhero fantasy film (AA24) directed by Basil, starring Allu Arjun, with an expected announcement on the superstar’s birthday.

