Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaഎ.സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

എ.സി റോഡിൽ ടാറിങ്: തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

എ.സി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്നു കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മാർച്ച് രണ്ട് തിങ്കൾ രാവിലെ ആറ് മണി മുതൽ മാർച്ച് നാല് ബുധൻ രാവിലെ ഏഴ് മണി വരെ കളർകോട് ജങ്ഷൻ മുതൽ പെരുന്ന ജങ്ഷൻ വരെയാണ് ഗതാഗതം തടസ്സപ്പെടുക. ഈ ഭാഗത്തു കൂടി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി .സി ബസ്സുകളും സ്‌കൂള്‍ വാഹനങ്ങളും ഒഴികെയുള്ള മറ്റു എല്ലാ ദീര്‍ഘദൂര വലിയ വാഹനങ്ങളും ബദൽ പാത ഉപയോഗിക്കണം.

ബദൽ പാതകൾ:

ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക്: കളർകോട് – അമ്പലപ്പുഴ – തിരുവല്ല റോഡ് വഴി പോകണം.

ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക്: തിരുവല്ല – അമ്പലപ്പുഴ റോഡ് വഴി പോകണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala