മങ്കട ഗ്രാമപഞ്ചായത്ത് 2026- 27 വര്‍ഷത്തെ പരിരക്ഷ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.
യോഗ്യത – ചുരുങ്ങിയത് ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ജെ.പി.എച്ച്.എന്‍ കോഴ്‌സ് പാസായ ശേഷം ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റിവ് ഓക്‌സിലറി നഴ്‌സിംഗ് (ബി.സി.സി.പി.എ.എന്‍) കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റിവ് നഴ്‌സിംഗ് (സി.സി.സി.പി.എന്‍) കോഴ്‌സ് പാസായിരിക്കണം.
അല്ലെങ്കില്‍, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്/ബി.എസ്.സി നഴ്‌സിംഗ് കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റിവ് നഴ്‌സിങ് (ബി.സി.സി.പി.എ.എന്‍) പാസായിരിക്കണം
പാലിയേറ്റീവ് നഴ്സ് നിയമനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

