Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeKeralaഗർഭാശയഗള കാൻസറിനെതിരെ പോരാട്ടം; സംസ്ഥാനത്ത് 14 വയസ്സുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിനേഷൻ...

ഗർഭാശയഗള കാൻസറിനെതിരെ പോരാട്ടം; സംസ്ഥാനത്ത് 14 വയസ്സുള്ള പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിനേഷൻ നാളെ മുതൽ | HPV Vaccination Kerala

തിരുവനന്തപുരം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി 14 വയസ്സുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്.പി.വി വാക്സിൻ നൽകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു (HPV Vaccination Kerala). നാളെ (ഫെബ്രുവരി 28) ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

14 വയസ്സ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും മൂന്ന് മാസത്തിനുള്ളിൽ ഒറ്റ ഡോസ് വാക്സിൻ നൽകി അവരെ ഈ മാരക രോഗത്തിൽ നിന്ന് സുരക്ഷിതരാക്കുക എന്നതാണ് ലക്‌ഷ്യം. സ്വകാര്യ ആശുപത്രികളിൽ ഏകദേശം 4,000 രൂപയോളം വില വരുന്ന വാക്സിൻ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാക്കും. U-WIN പോർട്ടൽ വഴി ഓൺലൈനായോ, നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തിയോ രജിസ്റ്റർ ചെയ്യാം.

എന്തുകൊണ്ട് എച്ച്.പി.വി വാക്സിൻ?

ഗർഭാശയഗള കാൻസർ തടയുന്നതിൽ ഈ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണ്. 99.7 ശതമാനം ഗർഭാശയഗള കാൻസറുകൾക്കും കാരണം ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ആണ്. ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാന കാൻസറാണിത്. നിലവിൽ 14 വയസ്സുള്ളവർക്ക് നൽകുന്ന വാക്സിൻ, വരുന്ന വർഷങ്ങളിൽ 14 വയസ്സ് പൂർത്തിയാക്കുന്ന എല്ലാ പെൺകുട്ടികൾക്കും നൽകി പ്രതിരോധ പട്ടികയുടെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ലോകാരോഗ്യ സംഘടനയുടെയും എൻ.ടി.എ.ജി.ഐയുടെയും (NTAGI) ശുപാർശ പ്രകാരമാണ് ഈ ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഈ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

Story Summary: Kerala Health Minister Veena George announced the launch of the HPV vaccination drive for 14-year-old girls starting February 28, 2026. The free vaccine, which prevents cervical cancer with over 90% efficacy, will be available at all government health centers. Registration can be done via the U-WIN portal or directly at clinics.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala