Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeNationalAIADMKയെ സംരക്ഷിക്കാൻ ധർമ്മയുദ്ധം ആരംഭിച്ച OPS തന്നെ ഒടുവിൽ എതിർചേരിയിൽ!: ഒ...

AIADMKയെ സംരക്ഷിക്കാൻ ധർമ്മയുദ്ധം ആരംഭിച്ച OPS തന്നെ ഒടുവിൽ എതിർചേരിയിൽ!: ഒ പനീർസെൽവത്തിൻ്റെ DMKയിലേക്കുള്ള കൂടുമാറ്റം ശക്തമായ തിരിച്ചടി | O Panneerselvam

ചെന്നൈ: മുതിർന്ന നേതാവ് ഒ. പനീർസെൽവം എഐഎഡിഎംകെയുമായുള്ള ദീർഘകാല ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ഡിഎംകെയിൽ ചേർന്നു. ഒപിഎസിനൊപ്പം മകനും മുൻ എംപിയുമായ രവീന്ദ്രനാഥ്, ഉസിലാംപട്ടി എംഎൽഎ അയ്യപ്പൻ എന്നിവരും ഡിഎംകെ അംഗത്വം സ്വീകരിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു.(O Panneerselvam joins DMK, a major setback for AIADMK)

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിയുമായി നിലനിന്നിരുന്ന കടുത്ത ശത്രുതയാണ് ഒപിഎസിനെ ഡിഎംകെ പാളയത്തിൽ എത്തിച്ചത്. ഇപിഎസിനെതിരായ പോരാട്ടത്തിന് ഡിഎംകെയാണ് ഏറ്റവും അനുയോജ്യമായ ഇടമെന്ന് ഒപിഎസ് പ്രതികരിച്ചു. ജയലളിതയുടെ ചിത്രം പതിപ്പിച്ച കാറിലെത്തിയാണ് അദ്ദേഹം സ്റ്റാലിനെ കണ്ടതും അംഗത്വം എടുത്തതും.

ഇടക്കാലത്ത് എൻഡിഎ സഖ്യത്തിനൊപ്പം നിന്ന ഒപിഎസിനെ പിന്നീട് ബിജെപി കൈവിട്ടിരുന്നു. ബിജെപിയുടെ പാവയായി എഐഎഡിഎംകെ മാറിയെന്ന് ആരോപിച്ചാണ് അദ്ദേഹം പുതിയ വഴി തേടിയത്. ഒപിഎസിന്റെ പാർട്ടി മാറ്റം എഐഎഡിഎംകെയിൽ കാര്യമായ ചലനമുണ്ടാക്കില്ലെന്ന നിലപാടിലാണ് എടപ്പാടി പളനിസാമി വിഭാഗം.  ഒപിഎസിനെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്ന് എടപ്പാടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala