കൊച്ചി: നഗരത്തിന്റെ ഹൃദയഭാഗമായ മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ നിലയിൽ (Newborn Baby Dead Body). മഴവിൽ പാലത്തിന് സമീപം വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിച്ചത്.
കണ്ടെത്തിയ സമയത്ത് കുഞ്ഞിന്റെ പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല. അതിനാൽ പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ കായലിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെൻട്രൽ പോലീസ് മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പ്രസവം നടന്ന ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
Story Summary: The body of a newborn baby was found in the backwaters near the Rainbow Bridge at Marine Drive, Kochi. Local residents alerted the Ernakulam Central Police, who recovered the body. Initial findings suggest the baby was abandoned immediately after birth as the umbilical cord was intact.

