കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സുധ ബേബിയുടെ മരണത്തിൽ പ്രതി ഷാജിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു (Vyttila Murder Case). കുടുംബസുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട സുധയുടെ അമ്മയും പ്രതി ഷാജിയും ഹൈക്കോടതിയിലെ സഹപ്രവർത്തകരായിരുന്നു. ഈ പരിചയമാണ് ഷാജിയെ സുധയുടെ കുടുംബസുഹൃത്താക്കിയത്.അമ്മയുടെ ചികിത്സയ്ക്കായി കൊച്ചിയിൽ താമസിച്ചു വരികയായിരുന്നു സുധ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാജിയും സുധയും തമ്മിൽ ചില വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.
രാത്രിയിൽ റെയിൽവേ ട്രാക്കിന് സമീപം എത്തിയ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ഷാജി സുധയെ ആക്രമിക്കുകയുമായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ ഷാജിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Story Summary: Police revealed more details in the murder of Sudha Baby at Vyttila, Kochi. The suspect, Shaji, a family friend, is in custody. Police found that a dispute between them led to the crime. Sudha’s head injury is suspected to be the cause of death.

