ലണ്ടൻ: ലണ്ടനിലെ ഹാമർസ്മിത്തിൽ 16 വർഷമായി പ്രവർത്തിച്ചിരുന്ന ‘രംഗ്രേസ്’ (Rangrez) എന്ന ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഉടമ ഹർമൻ സിംഗ് കപൂർ അറിയിച്ചു ( Indian Restaurant Closure). പാകിസ്ഥാനികളിൽ നിന്നുള്ള നിരന്തരമായ ശല്യവും ആക്രമണവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അടുത്ത മാസം റെസ്റ്റോറന്റ് പ്രവർത്തനം അവസാനിപ്പിക്കും.
വർദ്ധിച്ചുവരുന്ന ചിലവുകൾ, ഓൺലൈൻ വഴിയുള്ള നിരന്തരമായ വേട്ടയാടൽ, പാകിസ്ഥാനികളിൽ നിന്നുള്ള ആക്രമണങ്ങൾ, മെട്രോപൊളിറ്റൻ പോലീസിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയില്ലായ്മ എന്നിവയാണ് റെസ്റ്റോറന്റ് പൂട്ടാൻ പ്രേരിപ്പിച്ചതെന്ന് കപൂർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ഖാലിസ്ഥാൻ പ്രസ്ഥാനത്തെയും തീവ്രവാദ പ്രചാരകൻ അമൃത്പാൽ സിംഗിനെയും വിമർശിച്ചുകൊണ്ട് ടിക് ടോക്കിൽ വീഡിയോകൾ പങ്കുവെച്ചതിനെത്തുടർന്ന് 2023 മാർച്ചിലും ഇദ്ദേഹത്തിന്റെ റെസ്റ്റോറന്റിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ബിസിനസ്സ് തകർക്കാൻ കഴിഞ്ഞേക്കുമെങ്കിലും തന്റെ ഇച്ഛാശക്തിയെ തകർക്കാൻ കഴിയില്ലെന്നും ഇനിയുള്ള സമയം സജീവമായ പോരാട്ടങ്ങൾക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
After 16 unforgettable years, I’ve made the difficult decision to close Rangrez restaurant Hammersmith next month.
Rising costs, ongoing online harassment, repeated disturbances and attacks by Pakistanis and a lack of proper support from the Met Police have made it impossible to… pic.twitter.com/FvlUWNAj0y
— Harman Singh Kapoor (@kingkapoor72) February 23, 2026
Summary: Harman Singh Kapoor, the owner of ‘Rangrez’ restaurant in London, has decided to close his eatery after 16 years, citing repeated attacks by Pakistanis and online harassment.

