ന്യൂഡൽഹി: അന്താരാഷ്ട്ര എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്തെത്തി. അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണമെന്ന് മാർഗരറ്റ് ആൽവ സ്വന്തം പാർട്ടിയെ ഓർമ്മിപ്പിച്ചു.(Margaret Alva criticises Youth Congress protest at India AI Impact Summit)
അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അച്ചടക്കം പാലിക്കണമെന്നുമാണ് അവർ നിലപാടെടുത്തത്. ബിജെപിയുടെ പഴയകാല സമരങ്ങൾ ഓർമ്മിപ്പിച്ചാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്.
മീററ്റിൽ അതിവേഗ റെയിൽപ്പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. വൃത്തികെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

