Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeNationalഅപ്രതീക്ഷിതമായി സ്റ്റാലിൻ്റെ വസതിയിലെത്തി KC വേണുഗോപാൽ: ഹൈക്കമാൻഡ് സന്ദേശം മുദ്രവച്ച കവറിൽ...

അപ്രതീക്ഷിതമായി സ്റ്റാലിൻ്റെ വസതിയിലെത്തി KC വേണുഗോപാൽ: ഹൈക്കമാൻഡ് സന്ദേശം മുദ്രവച്ച കവറിൽ കൈമാറി, സീറ്റ് ചർച്ചയിൽ തീരുമാനമായില്ല | KC Venugopal

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ – കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയിലെത്താൻ സാധിച്ചില്ല. എന്നാൽ, ഇത് കേവലം ‘സൗഹൃദ സന്ദർശനം’ മാത്രമാണെന്നാണ് നേതാക്കളുടെ ഔദ്യോഗിക പ്രതികരണം.(KC Venugopal unexpectedly arrives at MK Stalin’s residence)

അപ്രതീക്ഷിതമായാണ് കെ.സി. വേണുഗോപാൽ സ്റ്റാലിന്റെ വസതിയിലെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രത്യേക സന്ദേശം അടങ്ങിയ മുദ്രവെച്ച കവർ അദ്ദേഹം സ്റ്റാലിന് കൈമാറിയതായാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാൻ അദ്ദേഹം തയ്യാറായില്ല. മറ്റ് സഖ്യകക്ഷികളുമായുള്ള ചർച്ചകൾ ഡിഎംകെ ആരംഭിച്ച ദിവസം തന്നെ കോൺഗ്രസ് പ്രതിനിധി എത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

സീറ്റുകളുടെ എണ്ണത്തെച്ചൊല്ലിയും ഭരണപങ്കാളിത്തത്തെച്ചൊല്ലിയുമാണ് ഇരുപാർട്ടികളും തമ്മിൽ പ്രധാനമായും ഭിന്നത നിലനിൽക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. അതിൽ 18 എണ്ണത്തിൽ വിജയിക്കാൻ അവർക്ക് സാധിച്ചു. ഇത്തവണ 40 സീറ്റുകൾ വേണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാൽ ഇത്രയധികം സീറ്റുകൾ വിട്ടുകൊടുക്കാൻ ഡിഎംകെ തയ്യാറല്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala