ചെന്നൈ: വിജയുടെ കന്നി മത്സരം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ. ടിവികെ യോഗത്തിലാണ് വിജയ്യുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിജയ് പെരമ്പൂരിൽ തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി യോഗം ഔദ്യോഗികമായി പ്രമേയം പാസാക്കി.(Vijay’s maiden election contest will be in Perambur constituency)
പാർട്ടിയുടെ പ്രധാന നേതാക്കളായ ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ പെരമ്പൂർ അനുയോജ്യമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
2021-ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെ വൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് പെരമ്പൂർ. ഡിഎംകെയുടെ ഉറച്ച മണ്ഡലത്തിൽ തന്നെ വിജയ് മത്സരിക്കാനിറങ്ങുന്നത് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

