Thursday, February 19, 2026
HomeEducationസൻസ്‌കാര സ്കൂളിൽ അഡ്‌മിഷൻ ആരംഭിച്ചു; പ്ലസ് വണ്ണിന് ഒരു ലക്ഷം രൂപ...

സൻസ്‌കാര സ്കൂളിൽ അഡ്‌മിഷൻ ആരംഭിച്ചു; പ്ലസ് വണ്ണിന് ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പ് | Sanskara School Kochi Admission

മുത്തൂറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സൻസ്‌കാര സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു (Sanskara School Kochi Admission). കൊച്ചി ഇൻഫോപാർക്ക് ഫേസ്-2ൽ പ്രവർത്തിക്കുന്ന സ്കൂളിൽ ടോഡ്‌ലർ (ഒരു വയസ്സ് മുതൽ) വിഭാഗം മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. പ്ലസ് വണ്ണിന് പ്രവേശനം നേടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ വരെയുള്ള സ്‌കോളർഷിപ്പുകളും ലഭ്യമാണ്. അക്കാദമിക് മികവിനൊപ്പം സർഗ്ഗാത്മകത, കായികം, സംരംഭകത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കും മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനരീതിയാണ് സൻസ്‌കാര സ്‌കൂൾ മുന്നോട്ടുവെക്കുന്നത്.

പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്ക് 1.23 ലക്ഷം രൂപ വരെയുള്ള സ്‌കോളർഷിപ്പുകൾ ലഭ്യമാവും. 90–95 ശതമാനം മാർക്കുള്ളവർക്ക് ട്യൂഷൻ ഫീസിന്റെ 60 ശതമാനവും, 80–90 ശതമാനം മാർക്ക് നേടിയവർക്ക് 40 ശതമാനവും സ്‌കോളർഷിപ്പ് ലഭിക്കും. കൂടാതെ, 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പാഠ്യപദ്ധതിയുടെ ഭാഗമായി ഇന്റേൺഷിപ്പ് സൗകര്യങ്ങളും സ്കൂൾ ഒരുക്കിയിട്ടുണ്ട്.

കേരളത്തിൽ എയർ കണ്ടീഷൻഡ് ചെയ്ത രണ്ട് സ്ക്വാഷ് കോർട്ടുകളുള്ള ഏക സ്കൂൾ കൂടിയാണ് സൻസ്കാര. കൂടാതെ, വെസ്റ്റേൺ-ഈസ്റ്റേൺ ആർട്സ്, ഡാൻസ്, മ്യൂസിക്, മാർഷ്യൽ ആർട്സ്, കളരി, യോഗ എന്നിവയിലും വിദഗ്ധ പരിശീലനം ലഭ്യമാണ്. കിൻഡർഗാർട്ടൻ മുതൽ സ്വിമ്മിങ്, സ്കേറ്റിംഗ് ക്ലാസുകൾ, ഹൈസ്കൂൾ വിദ്യാർഥികൾക്കായി കരിയർ കൗൺസിലിങ്, റോട്ടറി ഇന്ററാക്ട് ക്ലബ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

എയർ കണ്ടീഷൻഡ് ചെയ്ത ടെക് എനേബിൾഡ് ക്ലാസ് മുറികൾ, മികച്ച അധ്യാപക-വിദ്യാർത്ഥി അനുപാതം, നഗരത്തിലുടനീളം സ്കൂൾ ബസ് സൗകര്യം എന്നിവയും സ്‌കൂൾ ഉറപ്പാക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 73560 77755, 95670 58827

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala