HomeKerala'ജൽ വാണി': ജലസംരക്ഷണത്തിനായി മിർച്ചി എഫ്.എമ്മിന്റെ രാജ്യവ്യാപക ക്യാംപെയിൻ; താപ്‍സി പന്നുവും...

‘ജൽ വാണി’: ജലസംരക്ഷണത്തിനായി മിർച്ചി എഫ്.എമ്മിന്റെ രാജ്യവ്യാപക ക്യാംപെയിൻ; താപ്‍സി പന്നുവും മോഹിത് ചൗഹാനും ഒപ്പം | Mirchi FM Jal Vaani Campaign

കൊച്ചി: ശുദ്ധജല സ്രോതസുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ക്യാംപെയിന് തുടക്കമിട്ട് മിർച്ചി എഫ് എം (Mirchi FM Jal Vaani Campaign). ‘ജൽ വാണി’ എന്ന പേരിൽ ആരംഭിക്കുന്ന ക്യാംപെയിനിൽ അഭിനേത്രി താപ്‍സി പന്നു, ഗായകൻ മോഹിത് ചൗഹാൻ, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഭാഗമാകും. കേന്ദ്ര ജലസേചന വകുപ്പിന്റെയും ദേശീയ ജലമിഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാംപെയിനിലൂടെ രാജ്യത്തെ വിവിധയിടങ്ങളിൽ മിർച്ചി ആർ ജെകൾ ജലസംരക്ഷണ പരിപാടികൾ, സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയുള്ള ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കും.
ജലസംരക്ഷണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ക്യാംപെയിന്റെ പ്രമേയം. ജലസംരക്ഷണത്തിനായി പ്രായോഗിക നടപടികൾ സ്വീകരിക്കുകയും സമൂഹത്തെ സജ്ജരാക്കുകയും ചെയ്ത മന്ത്രിമാർ, വകുപ്പ് മേധാവികൾ, ആക്ടിവിസ്റ്റുകൾ, പൗരപ്രമുഖർ, പൊതുജനങ്ങൾ എന്നിവരടങ്ങുന്ന ജല സേനാംഗങ്ങളുടെ (വാട്ടർ വാരിയേഴ്സ്) അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന എപ്പിസോഡുകൾ ക്യാംപെയിന്റെ ഭാഗമായി സംപ്രേക്ഷണം ചെയ്യും. സുലഭമായി ലഭിക്കുന്ന ജലം എത്രമാത്രം അമൂല്യമാണെന്ന് ജനങ്ങളെ ഓർമപ്പെടുത്തുന്നതിനാണ് ക്യാംപെയിനെന്നും വെള്ളത്തിന്റെ ദുരുപയോഗം പരമാവധി തടയുകയാണ് ലക്ഷ്യമെന്നും ഗായകൻ മോഹിത് ചൗഹാൻ അഭിപ്രായപ്പെട്ടു. ജലസംരക്ഷണമെന്നത് സർക്കാർ നയത്തിലുപരി ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അടുത്ത തലമുറയ്ക്കായി ജലസ്രോതസുകൾ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം കർത്തവ്യമാണെന്നും നടി താപ്‍സി പന്നു അഭിപ്രായപ്പെട്ടു.

Clickable Info Box