Wednesday, February 18, 2026
HomeKerala'A സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല, എന്നും പാർട്ടി കുടുംബം, പാർട്ടി...

‘A സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല, എന്നും പാർട്ടി കുടുംബം, പാർട്ടി പറയുന്നത് അനുസരിക്കും’: VA അരുൺകുമാർ | Assembly Elections

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി എസിൻ്റെ മകൻ വി.എ. അരുൺകുമാർ. തങ്ങൾ എന്നും ഒരു പാർട്ടി കുടുംബമാണെന്നും ഇക്കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Will obey what the party says, VA Arun Kumar on contesting in Assembly Elections)

മലമ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതകൾ പൂർണ്ണമായി തള്ളിക്കളയാതെയായിരുന്നു അരുൺകുമാറിന്റെ പ്രതികരണം. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഇതുവരെ പാർട്ടി തന്നോട് ചർച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

വി.എസിന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ. സുരേഷ് മത്സരിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത് സുരേഷിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എസിന് മലമ്പുഴയുമായി വലിയ വൈകാരിക ബന്ധമാണുള്ളത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala