കൊല്ലം: സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് ഭരണകൂടത്തിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തകാലത്തൊന്നും ഇത്ര വലിയൊരു തിരിച്ചടി സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ലെന്നും കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.(A slap in the face for the government, Ramesh Chennithala on the High Court verdict cancelling the Nava Kerala survey)
സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താനാണ് സർക്കാർ ശ്രമിച്ചത്. ഉദ്യോഗസ്ഥരെക്കൊണ്ട് വിടുപണി ചെയ്യിക്കുന്നത് നാണംകെട്ട പരിപാടിയാണെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിന്റെ പണം ഉപയോഗിച്ച് പാർട്ടി പരിപാടി നടത്താനാണ് സർവ്വേയിലൂടെ ലക്ഷ്യമിട്ടത് എന്നും അദേഹം വിമർശിച്ചു.



