തിരുവനന്തപുരം: ഭാരതത്തിൽ മുസ്ലിം സമുദായം പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യപുരോഗതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Muslims are safe in India, Kanthapuram says happy to meet with PM Modi)
ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. വഖഫ് ഭേദഗതി, വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ സമുദായത്തിനുള്ള ആശങ്കകൾ അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
കാന്തപുരം അബൂബക്കർ മുസല്യാരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘എക്സ്’ ഹാൻഡിലിൽ കുറിപ്പ് പങ്കുവെച്ചു. കാന്തപുരം നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി കുറിച്ചു



