ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജി പരിഗണിക്കവെ, പരാതിക്കാർ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഹൈക്കോടതികളുടെ അധികാരത്തെ കുറച്ചുകാണരുതെന്ന് വ്യക്തമാക്കിയ കോടതി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഈ വിഷയം ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു.(Why didn’t you go to the High Court, Supreme Court on petition against Himanta Biswa Sarma)
എല്ലാ ചെറിയ കാര്യങ്ങൾക്കും നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം ഹർജികൾ ഒരു ട്രെൻഡായി മാറുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. രാഷ്ട്രീയ പാർട്ടികൾ സംയമനം പാലിക്കണമെന്നും ഭരണഘടനാ ധാർമ്മികതയുടെ അതിരുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
പരിസ്ഥിതി, വാണിജ്യ തർക്കങ്ങളിൽ നിന്ന് ഇതിനകം ഹൈക്കോടതികളെ ഒഴിവാക്കി കഴിഞ്ഞു. ഇത്തരം നടപടികൾ ആവശ്യപ്പെട്ട് ഗുവാഹത്തി ഹൈക്കോടതിയെ തന്നെ സമീപിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു.



