തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്താൻ നിലവിൽ കഴിയില്ലെന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇവരെ സ്ഥിരപ്പെടുത്തുന്നത് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സംസ്ഥാനത്തിന് താങ്ങാനാവില്ലെന്നും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.(Kerala files affidavit in Supreme Court stating that special educators cannot be made permanent)
സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനം കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമാണ്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ നിലവിൽ സാധ്യമാകൂ. കേന്ദ്ര സർക്കാരിൽ നിന്ന് വിവിധ ഇനങ്ങളിലായി വലിയ തുകകൾ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പരിശീലിപ്പിക്കുന്ന അധ്യാപകരാണ് സ്‌പെഷ്യൽ എജ്യൂക്കേറ്റേഴ്‌സ്.



