തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ സുപ്രീംകോടതിയിൽ എതിർക്കണമെന്ന് എൻ.എസ്.എസ്. മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തിരുത്തണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (State government should correct its stand, NSS on Sabarimala women’s entry)
വിഷയത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായോ രാഷ്ട്രീയവുമായോ കൂട്ടിക്കുഴയ്ക്കുന്നില്ല. എൻ.എസ്.എസ് എന്നും വിശ്വാസ സംരക്ഷണത്തിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പുതിയ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഏപ്രിൽ 7-ന് ഒൻപതംഗ ബെഞ്ച് വാദം കേട്ടു തുടങ്ങും. ചീഫ് ജസ്റ്റിസ് ആയിരിക്കും ബെഞ്ചിന് നേതൃത്വം നൽകുക. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും മാർച്ച് 14-നകം തങ്ങളുടെ നിലപാട് എഴുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.



