കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺ സുഹൃത്തായ സന്ദേശിനെ (29) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സന്ദേശിന്റേത് തൂങ്ങിമരണമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കുട്‌ലു മന്നിപ്പാടിയിലെ വീട്ടിലാണ് സന്ദേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Initial postmortem report suggests death by hanging in Influencer Chinnu Pappu’s boyfriend’s death)
കഴിഞ്ഞ തിങ്കളാഴ്ചയാണ് വ്ലോഗർ രേഷ്മയെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദേശും രേഷ്മയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് സന്ദേശിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ഇയാളെ വിട്ടയച്ചു.
സന്ദേശ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന. മരണപ്പെട്ട രേഷ്മയുടെയും സന്ദേശിന്റെയും ഫോണുകൾ പോലീസ് വിദഗ്ദ്ധ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.



