Monday, February 16, 2026
HomeKeralaനാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ സംഘത്തിൻ്റെ പടക്കം പൊട്ടിക്കൽ:...

നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ സംഘത്തിൻ്റെ പടക്കം പൊട്ടിക്കൽ: 3 പേർക്കെതിരെ കേസ് | Firecrackers

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും യാത്രക്കാരെ ഭീതിയിലാഴ്ത്തിയും വിവാഹ സംഘത്തിന്റെ ആഘോഷം. റോഡിലിട്ട് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.(Wedding party bursts Firecrackers, disrupts traffic on state highway in Kozhikode)

നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിലെ പേരോട് ടൗണിലാണ് സംഭവം.  വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് നടുറോഡിൽ പടക്കങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തിയത്. സംസ്ഥാന പാതയിൽ വലിയ തോതിലുള്ള പടക്കം പൊട്ടിക്കൽ നടന്നതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala