Sunday, February 15, 2026
HomeKeralaഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി | Chinnu...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി | Chinnu Pappu

കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്തായ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിലാണ് രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് ഈ സംഭവം.(Influencer Chinnu Pappu’s boyfriend also found dead)

രേഷ്മയുടെ മരണത്തെ തുടർന്ന് സന്തോഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. രേഷ്മ മരിച്ചതിന് പിന്നാലെ സന്തോഷിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വർഷമായി രേഷ്മ സന്തോഷിനൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരുടെ വാടക ക്വാർട്ടേഴ്സിൽ രേഷ്മ ആത്മഹത്യ ചെയ്തത്. രേഷ്മയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala