Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeNationalപുതിയ പാർട്ടി രൂപീകരിക്കാൻ VK ശശികല: ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും...

പുതിയ പാർട്ടി രൂപീകരിക്കാൻ VK ശശികല: ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും | VK Sasikala

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വി.കെ. ശശികല ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തന്റെ വിശ്വസ്തരുമായി അവർ ചർച്ചകൾ പൂർത്തിയാക്കി. ജയലളിതയുടെ ജന്മദിനത്തിന് രാമനാഥപുരത്ത് വെച്ച് പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.(VK Sasikala to form new party, Announcement may be made on Jayalalithaa’s birthday)

രാമനാഥപുരത്ത് നടക്കാനിരിക്കുന്ന വലിയ പൊതുയോഗത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി കൂറ്റൻ പന്തലിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകദേശം 40 മണ്ഡലങ്ങളിൽ ശശികലയുടെ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമായും ദക്ഷിണ തമിഴ്‌നാട്ടിലെ മണ്ഡലങ്ങളെയാകും പാർട്ടി ലക്ഷ്യം വെക്കുക. അഴിമതിക്കേസിലെ ശിക്ഷയെത്തുടർന്ന് 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ശശികലയെ വിലക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.